ബാലരാമപുരം:വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം നേമം ഗവ. യു.പി.എസിൽ ബഷീർ സ്മൃതി സംഘടിപ്പിച്ചു. ഗിരീഷ് പരുത്തിമഠം ഉദ്ഘാടനം ചെയ്തു.വി.പിമായ അദ്ധ്യക്ഷത വഹിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ബഷീർ കൃതികളിലെ പ്രസക്തഭാഗങ്ങളുടെ വായനയും ആവിഷ്ക്കാരവും സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാതല രചനാ മത്സരങ്ങളിൽ കവിതാ രചനയിൽ രണ്ടാം സ്ഥാനം ദേവനന്ദയ്ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. യോഗത്തിൽ പ്രഥമാദ്ധ്യാപകൻ എ.എസ്.മൻസൂർ,കൺവീനർ ഗീത,ബിന്ദു പോൾ,എം.മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.