
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്ക് എൻ.എസ്.എസ് യൂണിയൻ മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി അനുവദിച്ച വായ്‌പകളുടെ വിതരണോദ്ഘാടനം യൂണിയൻ ചെയർമാൻ പി.എസ്. നാരായണൻ നായർ നിർവഹിച്ചു. രണ്ട് കോടി രൂപയുടെ വായ്പയാണ് വിതരണം നടത്തിയത്. യൂണിയൻ കമ്മിറ്റി അംഗം ജി. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി. ഷാബു, എൻ.എസ്.എസ് പ്രതിനിധി സഭാംഗം ഡി. വേണുഗോപാൽ,ധനലക്ഷ്മി ബാങ്ക് മാനേജർ അരവിന്ദ്, എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ ജി. നായർ എന്നിവർ പങ്കെടുത്തു.