election-commission

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ചെലവുകണക്കു നൽകാത്തവർ 10 ദിവസത്തിനകം കണക്കുനൽകിയില്ലെങ്കിൽ അഞ്ചു വർഷത്തേക്ക് മത്സരിക്കാൻ വിലക്ക് നേരിടേണ്ടിവരുമെന്ന് തിരഞ്ഞടുപ്പ് കമ്മിഷണർ എ. ഷാജഹാൻ മുന്നറിയിപ്പു നൽകി. കണക്കുനൽകാത്ത 9202 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കി. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം ചെലവു കണക്ക് നൽകിയില്ലെങ്കിൽ, നിലവിൽ അംഗമാണെങ്കിൽ അതും നഷ്ടപ്പെടും.