മുടപുരം: മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' പ്രതിമാസ സാഹിത്യ ചർച്ച 10ന് നടക്കും. നോവലിസ്റ്റും ചെറുകഥാകൃത്തുമായ രാമചന്ദ്രൻ കരവാരത്തിന്റെ ചെറുകഥാസമാഹാരമായ 'ഗ്രിഗർസംസ'യിലെ 'സംസം' എന്ന കഥയാണ് ചർച്ച ചെയ്യുന്നത്. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ വിജയൻ പുരവൂർ മുഖ്യപ്രഭാഷണം നടത്തും.തുടർന്ന് നടക്കുന്ന ചർച്ചയിൽ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കും.