
വർക്കല: കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും വർക്കല പാപനാശം കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കാൽനട പ്രചാരണ ജാഥ നടത്തി. വർക്കല മണ്ഡലം പ്രസിഡന്റ് വിജി.ആർ.വിയുടെ നേതൃത്വത്തിൽ ഇടവയിൽ നിന്നാരംഭിച്ച കാൽനട പ്രചാരണ ജാഥ വർക്കല മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ്.രാജീവ് ഉദ്ഘാടനം ചെയ്തു.അഡ്വ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ഇലകമൺ സതീശൻ,കോവിലകം മണികണ്ഠൻ, ദിനേശ്, ശ്രീനിവാസൻ, നിഷാന്ത് സുഗുണൻ, അനന്തു വിജയൻ,സുനിൽ,തോണിപ്പാറ ബിനു,കൗൺസിലർമാരായ പ്രിയ ഗോപൻ,അനു, അനീഷ്, ഉണ്ണികൃഷ്ണൻ,രാഖി ആർ,സിന്ധു വിജയൻ,അശ്വതി,ഷീന കെ.ഗോവിന്ദ്,സിന്ധു തുടങ്ങിയവർ സംസാരിച്ചു.