പാലോട്:പനങ്ങോട് ആയിരവില്ലി കിരാതമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ശനിയാഴ്ച നടക്കും.രാവിലെ 6ന് ഉഷപൂജ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,8 .30ന് മഹാമൃത്യുഞ്ജയഹോമം ,10ന് കലശപൂജ ,12.15ന് ദീപാരാധന,12 30 അന്നദാനം,വൈകിട്ട്6.30നു ദീപാരാധന.തുടർന്ന് പുഷ്പാഭിഷേകവും നടക്കും. പ്രതിഷ്ഠാ വാർഷികത്തിന് മുന്നോടിയായി ക്ഷേത്ര ട്രസ്റ്റ്‌ പുന സംഘടിപ്പിച്ചു.ഭാരവാഹികളായി ദിനു ചന്ദ്രൻ (പ്രസിഡന്റ്) മണികണ്ഠൻ നായർ(സെക്രട്ടറി) ജി എസ് അശോകൻ(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.