നെടുമങ്ങാട്: പൂവത്തൂർ ഗവ. എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സിക്ക്‌ 100 ശതമാനം വിജയം. നേരത്തെ സോഷ്യൽ സയൻസിൽ പരാജയപ്പെട്ട പി.എസ്. ആർച്ച റീവാല്യൂവേഷനിൽ ഉപരിപഠനത്തിന് യോഗ്യത നേടിയതോടെയാണ് സ്കൂൾ വിജയം 100 ശതമാനമായത്. കൂടാതെ 9 എപ്ലസ് കിട്ടിയ അഷ്ടമിക്ക് കെമിസ്ട്രിക്ക്‌ എപ്ലസ് കിട്ടിയതോടെ ഫുൾ എപ്ലസുകളുടെ എണ്ണം 3ൽ നിന്ന് നാലായി ഉയർന്നു. വിജയികളെയും അദ്ധ്യാപകരെയും പി.ടി.എ അഭിനന്ദിച്ചു.