കാട്ടാക്കട:പേപ്പാറ വന മേഖലകളിൽ അദാനി ഗ്രൂപ്പിന് ക്വാറി തുടങ്ങാൻ അനുമതി നൽകുന്നത് വൻ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ.
പേപ്പാറ-നെയ്യാർ വന്യജീവി സങ്കേതങ്ങൾക്ക് സമീപമാണ് അദാനി ഗ്രൂപ്പിന് ക്വാറി തുടങ്ങാൻ ദേശീയ വന്യജീവി ബോർഡിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. കൊക്കോട്ടേല, മൈലമൂട് തുടങ്ങിയ പാറയുള്ള ഭാഗം ജനവാസ മേഖലയാണ്. കേന്ദ്ര സർക്കാർ പരിസ്ഥിതി ലോലമേഖലയായി കേന്ദ്ര സർക്കാർ തന്നെ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണിതെന്നും പ്രസന്നകുമാർ പ്രസ്താവിച്ചു.