തിരുവനന്തപുരം: സി.കേശവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി സി.. കേശവന്റെ 53ാം ചരമ വാർഷികം ആചരിച്ചു. കേശവന്റെ പ്രതിമയിൽ മന്ത്രി ചിഞ്ചുറാണി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി.എസ്.ശിവകുമാർ എന്നിവർ പുഷ്‌പാർച്ചന നടത്തി. ടി.ശരത്ചന്ദ്ര പ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഉദയകുമാർ, ഡി.അനിൽകുമാർ, ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ എന്നിവർ പങ്കെടുത്തു.
കാപ്ഷൻ: സി.കേശവന്റെ പ്രതിമയിൽ മന്ത്രി ചിഞ്ചുറാണി, ഉമ്മൻചാണ്ടി, വി.എസ്.ശിവകുമാർ എന്നിവർ പുഷ്പാർച്ചന നടത്തുന്നു