niyama

തിരുവനന്തപുരം: നാളെ ബക്രീദ് ആയതിനാൽ ഇന്നും (വെള്ളി) തിങ്കളാഴ്ചയും നിയമസഭ ചേരില്ല. 27 വരെ നിശ്ചയിച്ച സമ്മേളനം 21 വരെയാക്കി ചുരുക്കാനും ഇന്നലെ ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി.അടുത്ത രണ്ടാഴ്ച അധികസമയം സമ്മേളിച്ച് നടപടികൾ പൂർത്തിയാക്കാനാണ് ധാരണ. അതിന്റെ ഭാഗമായി മിക്ക ദിവസങ്ങളിലും അപരാഹ്ന സമ്മേളനം ചേരേണ്ടി വരും. അതിനാൽ രാത്രി വൈകുവോളം നീണ്ടേക്കാം.