1

പൂവാർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ട അരുമാനൂർ കൊല്ലപഴിഞ്ഞിക്ക് സമീപം ജ്യോതിഷി(33)നെ പൂവാർ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലപഴിഞ്ഞി പഞ്ചമി ക്ഷേത്രത്തിൽ നിന്ന് 4 നിലവിളക്കുകളും, 3 പൂജാ തട്ടങ്ങളും, നിവേദ്യം വയ്ക്കുന്ന ചെറിയ ഉരുളികളും മോഷണം പോയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്ടർ എസ്.ബി പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ തിങ്കൾ ഗോപകുമാർ, സലിം കുമാർ, അഭയകുമാർ, സി.പി.ഒ രതീഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.