
നെയ്യാറ്റിൻകര:നഗരസഭയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന യോഗത്തിൽ അദ്ധ്യക്ഷൻ നഗരസഭ ചെയർമാൻ പി.കെ.രാജ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,എം.എൽ.എ മാരായ കെ. ആൻസലൻ, എം. വിൻസന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് , നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, കൗൺസിലർമാരായ കെ.കെ.ഷിബു, ജോസ് പ്രാങ്ക്ളിൻ, ഷിബു രാജ് കൃഷ്ണ, എൽ.എസ്. ഷീല , കൂട്ടപ്പന മഹേഷ്, ഫാ. ജി. ക്രിസ്തുദാസ്, സ്വാമി ദത്താത്രയ, നഗരസഭ സെക്രട്ടറി മണികണ്ഠൻ ആർ, , സി.പി.എം ഏരിയ സെക്രട്ടറി ടി.ശ്രീകുമാർ, വിനോദ് സെൻ , മര്യാപുരം ശ്രീകുമാർ , രാഘവൻ പിള്ള , ജയചന്ദ്രൻ, വി.എസ്.ഹരീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു.