തിരുവനന്തപുരം: കേരളസർവകലാശാലയിലെ യു.ജി.സി. ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ആഗസ്റ്റ് 16 മുതൽ 29 വരെ കോളേജ് അദ്ധ്യാപകർക്കായി നടത്തുന്ന മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ റിഫ്രഷർ കോഴ്സിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും: www.keralauniversity.ac.in/ugcase . അപേക്ഷകൾ പ്രിൻസിപ്പാളിന്റെ സാക്ഷ്യപത്രത്തോടൊപ്പം hrdcunike@yahoo.com എന്ന ഇ-മെയിലിലും ദി ഡയറക്ടർ, യു.ജി.സി. ഹ്യൂമൺ റിസോഴ്സ് ഡെവലപ്പ്‌മെന്റ് സെന്റർ, ഗോൾഡൻ ജൂബിലി ബിൽഡിംഗ്, യൂണിവേഴ്സിറ്റി ഒഫ് കേരള, കാര്യവട്ടം 695581 എന്ന വിലാസത്തിൽ തപാലിലും അയയ്ക്കാം. അവസാന തീയതി ജൂലായ് 30