വിഴിഞ്ഞം:പൊതു വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് എൽ.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു.വിഴിഞ്ഞം എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി വിഴിഞ്ഞത്ത് സംഘടിപ്പിച്ച തിളക്കം 2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. പി. എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.നവ കേരള മിഷൻ കോർഡിനേറ്റർ ടി.എം.സീമ,വി.കെ.പ്രശാന്ത് എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മൻമോഹൻ,പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എ.ജെ.സുക്കാർണോ,ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ്, സൊസൈറ്റി സെക്രട്ടറി അഡ്വ.എസ്.അജിത്,കെ.ജി.സനൽകുമാർ എന്നിവർ പ്രസംഗിച്ചു.