
നെടുമങ്ങാട്: കുശർകോട് ഗ്രാമസ്വരം സാംസ്‌കാരിക വേദിയുടെ സ്നേഹാദരവ് 2022 അസീം താന്നിമൂട് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മാദ്ധ്യമ പ്രവർത്തകനും കവിയുമായ അസീം താന്നിമൂടിനെയും ഗ്രാമസ്വരം പ്രസിഡന്റ് സനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു. ഗ്രാമസ്വരം സെക്രട്ടറി സുവർണകുമാർ സ്വാഗതം പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, വാർഡ് കൗൺസിലർ ബീന, ഗ്രാമസ്വരം ട്രഷറർ വിനോദ് കുമാർ, ഗ്രാമസ്വരം എക്സിക്യൂട്ടീവ് മെമ്പർ ധനേഷ് കുമാർ എന്നിവർ പറഞ്ഞു.