
പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അക്ഷര സുകൃതം 2022 മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഉദിയൻകുളങ്ങര ദേവുനന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ സ്വാഗതം പറഞ്ഞു. കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാളിന്റെ സ്മരണാർത്ഥം പാറശാല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ രണ്ടാമത് പാറശാല പൊന്നമ്മാൾ സംഗീത പുരസ്കാരം പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു.
തുടർന്ന് മികവ് പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെയും, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്സിൽ മികച്ച വിജയം നേടിയ ജനപ്രതിനിധികളെയും ആദരിച്ചു. കാനറാ ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജി, കമ്മിറ്റി ചെയർപേഴ്സൺ വിനുതകുമാരി, മെമ്പർമാരായ വൈ.സതീഷ്,രാഗിൽ ആർ.നാഥ്, ശ്രീകുമാർ, ആദർശ്,സോണിയ, രേണുക, ഷിനി, അനീഷ സന്തോഷ്, ശാലിനി സുരേഷ്, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.ബി.ഡി.ഒ സോളമൻ കൃതജ്ഞത പറഞ്ഞു.