bjpparassala

പാറശാല:ഭാരതത്തിന്റെ ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി മോർച്ച പാറശാല മണ്ഡലം കമ്മിറ്റി പാറശാല ജംഗ്‌ഷനിൽ പ്രകടനം നടത്തി.പ്രതിഷേധ യോഗം ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി ഉദ്ഘാടനം ചെയ്തു.എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ആലത്തൂർ ഷാജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് മണവാരി രതീഷ്,ട്രഷറർ മഹാൻറോയ്,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള മഹേഷ്,സുന്ദരേശൻ നായർ,അനീഷ് ചന്ദ്രൻ,സതീഷ് കുമാർ,നാഗരാജ്,ഉണ്ണി,പ്രദീപ്കുമാർ,പരശുവയ്ക്കൽ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.