
ആര്യനാട്:കോൺഗ്രസിന്റെ ഐശ്വര്യമാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് ആര്യനാട് മണ്ഡലം കമ്മിറ്റി ഓഫീസ് (ഇന്ദിരാഭവൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനെ നിലയ്ക്കുനിറുത്താൻ പാകത്തിൽ കോൺഗ്രസ് ഉയിർത്തെഴുന്നേറ്റുകഴിഞ്ഞു. ജയരാജൻ വായ് തുറന്നാൽ അബദ്ധം മാത്രമേ പറയൂ. സി.പി.എം സംഘപരിവാർ ശക്തികളുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വപ്നാസുരേഷിനും
ശിവശങ്കറിനും സർക്കാർ നൽകുന്നത് ഇരട്ട നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ് പുളിമൂട്ടിൽ രാജീവൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.എസ്.ശബരീനാഥൻ,റിജിൽ മാക്കുറ്റി,എൻ.ജയമോഹനൻ, സി.എസ്.വിദ്യാസാഗർ,ആനാട് ജയൻ,ബി.ആർ.എം.ഷെഫീർ,മലയടി പുഷ്പാംഗദൻ,എസ്.ഷാമിലാബീഗം,എസ്.ഇന്ദുലേഖ, കെ.കെ.രതീഷ്,എസ്.കെ.രാഹുൽ,ടി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഉമ തോമസ്.എം.എൽ.എയ്ക്ക് സ്വീകരണവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും നടത്തി.