പോത്തൻകോട് : പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ഗ്രാമീണ പഠന കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജഗജീവൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അനിതകുമാരി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി സലിൽ എ.സോണി പദ്ധതി റിപ്പോർട്ടും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അഭിൻദാസ്,വികസന കാഴ്ചപ്പാടും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശശികല പദ്ധതി നിർദ്ദേശങ്ങളും അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മലയിൽക്കോണം സുനിൽ, അനിതകുമാരി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാഹിതാ ബീവി,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.