വെഞ്ഞാറമൂട്: തേമ്പാമൂട്ടിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്‌സ് താഴെയിറക്കി. തേമ്പാമൂട് വാലുപാറ സ്വദേശി അഭിലാഷാണ് (23) ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്.

വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഇയാളെ താഴെയിറക്കാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് വിവരം പൊലീസിനെയും ഫയർഫോഴ്‌സിനെയും അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂറോളം സംസാരിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പ്രണയ നൈരാശ്യമാണ് ആത്മഹത്യാഭീഷണിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.