
കിളിമാനൂർ:പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്തയുടെയും കർഷകസഭയുടെയും പഞ്ചായത്ത് തല ഉദ്ഘാടനവും വിള ഇൻഷുറൻസ് വാരാചരണവും പള്ളിക്കൽ കൃഷിഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.കൃഷി ഓഫീസർ ധന്യ സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാധവൻകുട്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഹാസ്,പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ,വാർഡ് മെമ്പർമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ,പള്ളിക്കൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ്,കാർഷിക വികസന സമിതി അംഗങ്ങൾ,പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.