വിതുര:പുളിച്ചാമസ സന്ധ്യാ ആർട്സ്‌ ക്ലബിന്റെയും ഗ്രാമീണഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് വിജയസന്ധ്യയും വായനാവാരാചരണത്തിന്റെ സമാപനസമ്മേളനവും നടക്കും.സംസ്ഥാനലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാലാപ്രസിഡന്റ് ഭദ്രം അദ്ധ്യക്ഷത വഹിക്കും.ലൈബ്രറികൗൺസിൽ നെടുമങ്ങാാട് താലൂക്ക്‌ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല, തുരുത്തി വാർഡ്‌ മെമ്പർ എൻ.എസ്.ഹാഷിം,ചെട്ടിയാംപാറ വാർഡ്‌മെമ്പർ പ്രതാപൻ,ക്ലബ് പ്രസിഡന്റ് അനുചന്ദ്രൻ എന്നിവർ പങ്കെടുക്കും.എസ്.എസ്.എൽ.സി പ്ലസ്ടുപരീക്ഷകളിൽ മികച്ചവിജയം നേടിയവരെ അനുമോദിക്കും.