agri

കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൃഷി ഒാഫീസർ ബീന അശോക് സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. ആത്മ പ്രൊജക്റ്റ്‌ ഡയറക്ടർ അജയകുമാർ,ഡെപ്യൂട്ടി പ്രൊജക്റ്റ്‌ ഡയറക്ടർ ഷീന,കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽകുമാർ,ജനപ്രതിനിധികളായ എസ്. സിബി,ശ്യാംനാഥ്,സലിൽ,ദീപ, ഗിരിജകുമാരി,ഷീജ സുബൈർ,ശ്രീലത ടീച്ചർ,സുമ സുനിൽ,സരളമ്മ കുടുംബശ്രീ ചെയർപേഴ്സൺ റഹിയാനത്,കേന്ദ്ര വിള ഇൻഷ്വറൻസ് കമ്പനി പ്രതിനിധി അനീഷ്,കൃഷിഭവൻ ഉദ്യോഗസ്ഥർ,പാട ശേഖരസമിതി പ്രതിനിധികൾ,വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കൃഷി അസ്സിസ്റ്റന്റ് സജി നന്ദി പറഞ്ഞു.പ്രവർത്തന മികവിന് ജില്ലയിൽ രണ്ടാം സ്ഥാനത്തിനർഹയായ പഴയകുന്നുമ്മേൽ കൃഷി ഓഫീസർ ബീന അശോകിനെ പ്രസിഡന്റ്‌ ആദരിച്ചു.