
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ് പദ്ധതി പെൻഷൻകാർക്ക് ഒരു ഗുണവും ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 2021 മുതലുള്ള ക്ഷാമാശ്വാസം 8 ശതമാനം ഉടൻ അനുവദിക്കുക, ഒ.പി ചികിത്സയും ഓപ്ഷനും ഉറപ്പുവരുത്തി മെഡിസെപ് നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നടത്തിയ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ജനറൽ സെക്രട്ടറി എം.പി.വേലായുധൻ,സംസ്ഥാന ട്രഷറർ ആർ.രാജൻ കുരുക്കൾ, സംസ്ഥാന ഭാരവാഹികളായ ജി.പരമേശ്വരൻ നായർ,കെ.കരുണാകരൻ,കെ.വി.മുരളി,പി.ഗോപാലകൃഷ്ണൻ നായർ, പാലേരി പദ്മനാഭൻ,നദീറ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.