വിതുര:യൂത്ത്‌കോൺഗ്രസ് തൊളിക്കോട് തുരുത്തി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് തുരുത്തിയിൽ സായാഹ്നസംഗമവും പ്രതിഭാസംഗമവും നടക്കും.അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.യൂത്ത്‌കോൺഗ്രസ് മേഖലാ പ്രസിഡന്റ് അസ്ലം തേവൻപാറ അദ്ധ്യക്ഷത വഹിക്കും.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ,യൂത്ത്‌കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് അമൽഅശോക്, റമീസ്ഹുസൈൻ,കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമിഷംനാദ് എന്നിവർ പങ്കെടുക്കും.എസ്.എസ്.എൽ.സി പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനമോദിക്കും.പഠനോപകരണ വിതരണവും ഉണ്ടാകും.പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെ ആദരിക്കും.