വിതുര:അക്ഷരകേന്ദ്രമായ ചെറ്റച്ചൽ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലക്ക് 75 വയസ് പൂർത്തിയാകുന്നു.ഒരുവർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായരും,സെക്രട്ടറി ഡോ.കെ.ഷിബുവും അറിയിച്ചു.പ്ലാറ്റിനം ജൂബിലിആഘോഷപരിപാടികളുടെ ഉദ്ഘാടനം 10 ന് വൈകിട്ട് 3 ന് ജി.സ്റ്റീഫൻ എം.എ.എ നിർവഹിക്കും.ഗ്രന്ഥശാലാപ്രസിഡന്റ് ടി.വി.രാമചന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കും.തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് പ്ലസ്ടൂപരീക്ഷയിൽ മികച്ചവിജയം നേടിയവരെ അനുമോദിക്കും.താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല ചെറ്റച്ചൽ വാർഡ്‌മെമ്പർ കെ.സുരേന്ദ്രൻനായർ,പരപ്പാറ വാർഡ്‌മെമ്പർ ചായംസുധാകരൻ,ചായം വാർഡ്‌മെമ്പർ ആർ.ശോഭനകുമാരി,ഗ്രന്ഥശാലാസെക്രട്ടറി ഡോ.കെ.ഷിബു,എസ്.ബിനു,സിന്ധു സുന്ദർ എന്നിവർ പങ്കെടുക്കും.പ്ലാറ്റിനം ജൂബിലിആഘോഷത്തിന്റെ ഭാഗമായി കമ്മ്യൂണിറ്റിസ്‌കൂൾ എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രന്ഥശാലാഭാരവാഹികൾ അറിയിച്ചു.