പാലോട്:കുടവനാട് വട്ടക്കരിക്കകം ശ്രീഭദ്രകാളി മന്ത്രമൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പ്രശ്നപരിഹാര പൂജയും 10 ന് സമാപിക്കും.വിശേഷാൽ പൂജകൾ തന്ത്രി മയ്യനാട് ഗുരുഇല്ലം രവീന്ദ്രന്റെ നേതൃത്വത്തിൽ നടക്കുമെന്ന് പ്രസിഡന്റ് കെ.രാജേന്ദ്രൻ, സെക്രട്ടറി അജീഷ്.എസ് എന്നിവർ അറിയിച്ചു.ഇന്ന് രാവിലെ 5.30ന് തിരുനടതുറപ്പ്,6 ന് മഹാഗണപതി ഹോമം,8ന് തൃകാല ഭഗവതിസേവ ആരംഭം,9 ന് മഹാമൃത്യുഞ്ജയ ഹോമം,11ന് ഭഗവതി സേവ രണ്ടാംകാലം,വൈകിട്ട് 5.30ന് സുദർശന ഹോമം,6.10 ന് ഭഗവതി സേവ മൂന്നാം കാലം,7.30 ന് പിതൃആവാഹന പൂജ.നാളെ രാവിലെ 7ന് സായൂജ്യ പൂജ,തിലഹവനം,9.30ന് പൊങ്കാല,9.40 ന് കലശപൂജ,10ന് നാഗരൂട്ട്,11 ന് കലശാഭിഷേകം,12.30 ന് അന്നദാനം,5.30 ന് നിറമാല ചാർത്ത്,6.45 ന് അലങ്കാര ദീപാരാധന,10ന് പൂപ്പട.