കല്ലമ്പലം: കുട്ടികളുടെ സ്വതന്ത്ര വായന പരിപോഷിപ്പിക്കുന്നതിനായി മടവൂർ ഗവ.എൽ.പി.എസിൽ ആരംഭിച്ച പുസ്തകശാല ബിനോയി വിശ്വം എം.പി ഉദ്ഘാടനം ചെയ്‌തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവുംഇതിനോടൊപ്പം നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ബിജുകുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എസ്. അശോകൻ, മുൻ പ്രഥമാദ്ധ്യാപകൻ എ.ഇക്ബാൽ, പി.ടി.എ പ്രസിഡന്റ് ബി. ബിനുകുമാർ, എ.എം.റാഫി എന്നിവർ പങ്കെടുത്തു.