
കടയ്ക്കാവൂർ:മണമ്പൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കവലയൂർ ഗുരുമന്ദിരം ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസിന്റെ അദ്ധ്യക്ഷതയിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.കരട് പദ്ധതിരേഖ ജില്ലാപഞ്ചായത്തംഗം ബി.പ്രിയദർശിനി പ്രകാശനം ചെയ്തു.പൗരാവകാശ രേഖയും പ്രകാശനം ചെയ്തു.വാർഷിക പദ്ധതിയിൽ കാർഷിക മേഖല,ലൈഫ് ഭവന പദ്ധതി, തുടങ്ങിയവയ്ക്ക് പ്രധാന്യം നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി നൂതന പദ്ധതികളും പശ്ചാത്തല മേഖലയ്ക്ക് ഊന്നൽ നൽകിയും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്ത് അംഗങ്ങളും ആസൂത്രണസമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.