ആറ്റിങ്ങൽ:സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവിടുന്ന എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് കേരള പുലയർ മഹാസഭ ചിറയിൻകീഴ് യൂണിയൻ ആവശ്യപ്പെട്ടു.വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡ‌ന്റ് വി.കെ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ശശി.ഡി.ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര കുട്ടപ്പൻ,​ജില്ലാ സെക്രട്ടറി ആർ. അജയകുമാർ,​മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ.വി.എസ്,​ടി.എസ്.ബിജു,​പദ്മാലയൻ ചെറുന്നിയൂർ,​തൃപ്പാദപുരം രാജേന്ദ്രൻ,​ഷൈലജ ചെറുന്നിയൂർ,​ വിവേക് വലിയേല എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായി ശശി.ഡി. ആറ്റിങ്ങൽ (പ്രസിഡന്റ്)​,​വസന്തൻ വലിയേല,​സബ്ജു.എം കൈരളീനഗർ (വൈസ് പ്രസിഡന്റുമാർ)​,​ സുധീർ പരുത്തൂർ (സെക്രട്ടറി)​,​ശ്യാം തേമ്പ്രക്കോണം,​ ശോഭ പുകയിലത്തോപ്പ് (ജോയിന്റ് സെക്രട്ടറിമാർ)​ എന്നിവരെ തിരഞ്ഞെടുത്തു.