ആറ്റിങ്ങൽ:കിഴുവിലം ഗ്രാമപഞ്ചായത്ത് ചൈതന്യ ജംഗ്ഷനിൽ അനുവദിച്ച ഹൈ മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു.എംപി ഫണ്ട് വിനിയോഗിച്ചാണ് ഹൈമാസ്റ്റ് നിർമ്മാണം നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകണ്ഠൻ,ആറ്റിങ്ങൽ നഗരസഭ വാർഡ് കൗൺസിലർ കെ.സതി,കിഴുവിലം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റും ചിറയിൻകീഴ് ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എൻ.വിശ്വനാഥൻ നായർ,മുൻ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അൻസാർ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മഞ്ജു പ്രദീപ്,പൊതു പ്രവർത്തകരായ രാധാകൃഷ്ണൻ,ബിജു എന്നിവർ പങ്കെടുത്തു.