lichedlod

ആറ്റിങ്ങൽ: എൽ.ഐ.സിയെ സ്വകാര്യവത്കരിക്കുന്നതിനെതിരെ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ചുമട്ടുതൊഴിലാളികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി നടയിൽ നടന്ന തൊഴിലാളി കൂട്ടായ്മ സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജി.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കഠിനംകുളം സാബു, ജില്ലാ കമ്മിറ്റിയംഗം ബി.സതീശൻ, കല്ലമ്പലം ഭാസി, എസ്.ജി.ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.