july08a

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ നിറവ് 90ന്റെ നേത‌ൃത്വത്തിൽ സ്കൂളിലെ പ്രൈമറി വിഭാഗം കെട്ടിടത്തിലെ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി, പെയിന്റ് ചെയ്ത് സ്കൂളിന് സമർപ്പിച്ചു. പുതിയ അദ്ധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെത്തിയ തങ്ങളുടെ പിൻ തലമുറയിലെ കുഞ്ഞുങ്ങൾക്ക് മികച്ച പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർവ വിദ്യാർത്ഥികൾ ഒന്നിച്ചത്.

1990കളിൽ സ്കൂൾ അദ്ധ്യാപികയായിരുന്ന, ജില്ലാ വിദ്യാഭ്യാസ ഓഫീസറായി വിരമിച്ച റസിയാ ബീവി ടീച്ചർ പുതുക്കിയ ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജി.എൽ. നിമി, മുൻ ഹെഡ്മിസ്ട്രസ് ടി.ടി.അനിലാ റാണി, നിറവ് അംഗങ്ങളായ അൻഫാർ, സജി കല്ലിംഗൽ, അദ്ധ്യാപകനായ എൻ. സാബു, ആർ.എസ്.സുജാറാണി, ഷീബ ജനേശൻ, ജിസ, സ്വപ്ന, ഷീജ ഷിബു, ലേഖ എം.ആർ., സുനിൽകുമാർ, വിക്ടർ, താജുദ്ദീൻ എന്നിവർ സംസാരിച്ചു. ടൈൽ പാകുന്നതിന് നേതൃത്വം നൽകിയ സുനിലിനേയും വിക്ടറിനേയും ആദരിച്ചു.