കൊല്ലം: നഗരത്തി​ൽ വിവിധ പദ്ധതികൾക്കായി വെട്ടിപ്പൊളിച്ച റോഡുകൾ മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമ്മിക്കാത്തത് കരാറുകാരും ഭരണാധികാരികളും ചേർന്ന് നടത്തുന്ന അഴിമതി കാരണമാണെന്ന് ആർ.വൈ.എഫ് ദേശീയ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ് പറഞ്ഞു. നഗരറോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിനെതിരെ ആർ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ശയനപ്രദക്ഷിണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് എസ്.കല്ലട, സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ദേശീയ സമിതി അംഗം ദീപാ മണി, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ, എക്സിക്യൂട്ടിവ് അംഗം ഡേവിഡ് സേവ്യർ, ദീപ്തി ശ്രാവണം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മിനി കരുനാഗപ്പള്ളി, നവീൻ നീണ്ടകര, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷംനാർ, ജോസി നീണ്ടകര, ആര്യാദേവി, ഹരീഷ് തേവലക്കര, റഫീക്ക് വെട്ടുവിള, തൃദീപ് ആശ്രാമം, സാജൻ നീണ്ടകര എന്നിവർ സംസാരിച്ചു. കളക്ടറേറ്റ് മുതൽ അമ്മച്ചിവീട് വരെയായിരുന്നു ശയനപ്രദക്ഷിണ സമരം.