
ശിവദയെ നായികയാക്കി രഘു മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാനും മുല്ലപ്പൂവും. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 8ന് അഞ്ചുമന ദേവിക്ഷേത്രത്തിൽ നടക്കും. സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ് എന്നിവരാണ് മറ്റു താരങ്ങൾ. ജയസൂര്യ, മഞ്ജുവാര്യർ ചിത്രം മേരി ആവാസ് സുനോ, മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം ആണ് ശിവദ കാഴ്ചവച്ചത്. 2 ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ സമീർസേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നാണ് നിർമ്മാണം. കഥ, തിരക്കഥ, സംഭാഷണം സുരേഷ്
കൃഷ്ണൻ. ശ്യാൽ സതീശൻ ഛായാഗ്രഹണവും ഫോർ മ്യൂസിക്സ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ. പി.ആർ.ഒ പി. ശിവപ്രസാദ്.