മുടപുരം :നെല്ലനാട് കരിച്ച ശാസ്‌താം കട്ടക്കാൽ ശ്രീ നാഗരുകാവ് ദേവി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവം 12 മുതൽ 15 വരെ നടക്കും.12 മുതൽ ചടങ്ങുകൾ ആരംഭിക്കും.അഷ്ടദ്രവ്യ മഹാഗണപതി ഹോമം ,മൃതുഞ്ജയ ഹോമം,സുദർശന ഹോമം തുടങ്ങിയ ചടങ്ങുകൾ ഉണ്ടാകും.15 ന് രാവിലെ 6 .36 ന് പ്രതിഷ്ഠ ചടങ്ങുകൾ ആരംഭിക്കും.ഭദ്രകാളി ദേവി പ്രതിഷ്ഠ ,ദുർഗാദേവി പ്രതിഷ്ഠ ,നാഗർ ദേവ പ്രതിഷ്ഠ എന്നിവ നടക്കും.11ന് അന്നദാനം ,വൈകുന്നേരം 6 .30 ന് വിശേഷാൽ ദീപാരാധന .