തിരുവനന്തപുരം:പ്രമുഖചെറുകിട ധനകാര്യ ബാങ്കുകളിലൊന്നായ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് സംസ്ഥാനത്തെ ആദ്യശാഖ തിരുവനന്തപുരത്ത് വഴുതക്കാട്ട് തുറന്നു. പാലക്കാട് എറണാകുളം,കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ലയബലിറ്റീസ് പ്രോഡക്ട്സ് ആൻഡ് വെൽത്ത് സീനിയർ പ്രസിഡന്റും കൺട്രി ഹെഡുമായ മുരളി വൈദ്യനാഥൻ പറഞ്ഞു. സെൽഫിയെടുത്ത് ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ വളരെവേഗം അക്കൗണ്ട് തുറക്കാൻ സാധിക്കും.സേവിംഗ്സ് അക്കൗണ്ടുകൾക്ക് ഏഴു ശതമാനം വരെ പലിശ നൽകുന്നു.ഇക്വിറ്റാസിന്റെ പരിസ്ഥിതി നിലപാടിന്റെ ഭാഗമായി 200 വൃക്ഷത്തൈകൾ നടുകയും ശാഖ ഉദ്ഘാടനത്തിനെത്തിയവർക്ക് വൃക്ഷത്തൈ നൽകുകയും ചെയ്തു.