
കോവളം :എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ മുൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും വ്യവസായിയുമായിരുന്ന കോവളം.എൻ.നാഗപ്പൻ അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. തോട്ടം പി.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.അംഗവൈകല്യം സംഭവിച്ചവർക്കുള്ള വീൽ ചെയർ,ഭവന നിർമ്മാണ ധനസഹായം തുടങ്ങിയവ നാഗപ്പന്റെ മകനും കോവളം യൂണിയൻ പ്രസിഡന്റുമായ ടി.എൻ.സുരേഷ് നിർവഹിച്ചു.എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ,എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.എൻ. നായർ,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.പി.എസ് ഹരികുമാർ,പി.ചന്ദ്രകുമാർ,പെരിങ്ങമ്മല സുശീലൻ,വിഴിഞ്ഞം ജയകുമാർ,കോവളം ശാഖാ സെക്രട്ടറി പി.സുകേശൻ,എസ്.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.