sulfi

തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന എം.കെ. സുൽഫിക്കറിനെ തിരുവനന്തപുരം റൂറലിൽ അഡി.എസ്.പിയായി നിയമിച്ചു. എസ്.ഐയായി സർവ്വീസിൽ പ്രവേശിച്ച സുൽഫിക്കർ വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിൽ സി.ഐ, ട്രാഫിക് സൗത്ത് അസി. കമ്മിഷണർ, പൊലീസ് ട്രെയിനിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ, തിരുവനന്തപുരം സിറ്റിയിലും റൂറലിലും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി, നെടുമങ്ങാട് ഡിവൈ.എസ്.പി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

സംസ്ഥാന പൊലീസിലെ 44 ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയിട്ടുണ്ട്. 8 ഉദ്യോഗസ്ഥർക്ക് അഡി. എസ്.പിമാരായാണ് നിയമനം.