കോവളം : സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വായനാദിനാ ചരണത്തോടനുബന്ധിച്ച് പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാലയിൽ വായനാദിനാഘോഷം സംഘടിപ്പിച്ചു. ഗവൺമെന്റ് എൽ.പി.എസ് വിദ്യാർത്ഥികൾ അദ്ധ്യാപകർ,ഗ്രന്ഥശാല ഭാരവാഹികൾ എന്നിവർ പി.എൻ.പണിക്കരുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് വിദ്യാർത്ഥികൾ പുസ്തക ശേഖരം കാണുകയും അവർക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ എടുത്തുനോക്കി രേഖപ്പെടുത്തുകയും ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ്‌ പാച്ചല്ലൂർ വി.രാജു,സെക്രട്ടറി കെ.ജയകൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ ബി.എം.സുരേഷ്,കമ്മിറ്റി അംഗം രാജൻ എന്നിവർ ഗ്രാമീണ ഗ്രന്ഥശാലയുടെ പ്രവർത്തനം വിശദീകരിച്ചു.