തിരുവനന്തപുരം:ഓണത്തോട് അനുബന്ധിച്ച് പ്രേംനസീർ ഫൗണ്ടേഷന്റെയും നിത്യഹരിത കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം നടത്തും.ഓണവും പ്രേംനസീറും എന്നതാണ് വിഷയം.ഓഗസ്റ്റ് 21ന് രാവിലെ 10ന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ആർ.കെ.വി റോഡിൽ കനകനഗർ ഹീരാ ഗോൾഡൻ ഹിൽസിൽ (ശ്രീനാരായണ ഗുരു വിശ്വസംസ്‌കാര ഭവന് എതിർവശം ) വച്ചാണ് മത്സരം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9946584007.