തിരുവനന്തപുരം: പൂജപ്പുരയിലെ സർക്കാർ വനിതാ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കർമ്മ സോഷ്യോ കൾച്ചറൽ ഓർഗനൈസേഷൻ വസ്ത്രങ്ങളും മെഡിക്കൽ ഉപകരണങ്ങളും വീൽച്ചെയറും സംഭാവന ചെയ്തു.കർമ്മ പ്രസിഡന്റ് കെ.മഹാദേവൻ വൃദ്ധസദനം സൂപ്രണ്ട് വിജി ജോർജിന് ഉപകരണങ്ങൾ കൈമാറി.കർമ്മ ഭാരവാഹികളായ അജിത്ത്.ജെ.പി,സന്തോഷ്.പി.എസ് എന്നിവർ പങ്കെടുത്തു.