
വർക്കല :വർക്കല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും ആർ.ശങ്കർ ഫൗണ്ടേഷൻ കേരളയും സംയുക്തമായി വർക്കലയിൽ സംഘടിപ്പിച്ച പി.കെ.വിദ്യാധരൻ അനുസ്മരണ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.ആർ.ശങ്കർ ഫൗണ്ടേഷൻ ജില്ലാസെക്രട്ടറി എം.എൻ റോയ്,യു.ഡി.എഫ് ചെയർമാൻ ബി.ധനപാലൻ,ടി.ശരത്ചന്ദ്രപ്രസാദ്,ബി.ആർ.എം. ഷഫീർ,പി.എം.ബഷീർ,പി.വിജയൻ,കെ.സൂര്യപ്രകാശ്,അഡ്വ.ബി.ഷാലി,അഡ്വ.ആറ്റിങ്ങൽ ജയകുമാർ,വർക്കല ഷിബു, എം.എൻ.താഹ,ജോസഫ് പെരേര,പള്ളിക്കൽ നിഹാസ്,രവീന്ദ്രൻ ഉണ്ണിത്താൻ,കല്ലമ്പലം ജിഹാദ്,അഡ്വ.അസീം ഹുസൈൻ,വെട്ടൂർ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.