p

തിരുവനന്തപുരം: പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിരിൽ പങ്കെടുത്ത വനിതാ നേതാവിന്റെ പീഡന പരാതി സംസ്ഥാന യൂത്ത് കോൺഗ്രസിൽ പുകഞ്ഞ് കത്തുന്നു.

സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്നും, അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ലെന്നും ഇന്നലെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ വിശദീകരിച്ചു.ഇതോടെ, സംഘടനയിലെയും സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലെയും ഉൾപ്പാർട്ടി പോരിന്റെ ഭാഗമായി വിവാദം വഴി മാറി. പ്രചരിക്കുന്ന പരാതിയിലെ കൈയക്ഷരവും ഒപ്പുമൊന്നും തന്റേതല്ലെന്ന് വനിതാ നേതാവ് കേരളകൗമുദിയോട് പറഞ്ഞു. ഇതിനെതിരെ അവർ സംഘടനാ നേതൃത്വത്തിന് പരാതി നൽകി. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുന്ന കത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് ഷാഫി പറമ്പിലും പ്രതികരിച്ചു.

വിവാദത്തിൽ ഷാഫി പറമ്പിലിനോട് കെ.പി.സി.സി വിശദീകരണം തേടിയിട്ടുണ്ട്. ഏതെങ്കിലും പെൺകുട്ടി അപമാനിക്കപ്പെട്ടെങ്കിൽ ആഭ്യന്തരപ്രശ്നമായി ഒതുക്കിത്തീർക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ക്യാമ്പിൽ മദ്യപിച്ചെത്തി സംസ്ഥാന നിർവാഹക സമിതിയംഗം വിവേക് നായർ തെറി വിളിച്ചതിന്റെ പേരിലാണ് കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് അവിടെ വച്ച് പരാതി നൽകിയത്. അതനുസരിച്ച് അച്ചടക്ക നടപടിയുണ്ടായെന്നും വനിതാ നേതാവ് പറഞ്ഞു.

പാർട്ടി ദേശീയ നേതൃത്വത്തെ വരെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി വിവാദത്തിലായ വിവേക് നായർ പാർട്ടിയിലെ ചിലരുടെ വഴി വിട്ട സഹായത്താലാണ് വീണ്ടും യൂത്ത് കോൺഗ്രസിലും പാർട്ടിയിലും ആളാകാൻ ശ്രമിക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ ഇദ്ദേഹം അവഹേളിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.സംസ്ഥാന പാർട്ടിയിൽ നിലവിലെ സംഘടനാ നേതൃത്വത്തോട് അതൃപ്തിയുള്ള ചിലരുടെ പ്രചരണമായാണ് മറുവിഭാഗം ഇതിനെ ചിത്രീകരിക്കുന്നത്. തലസ്ഥാന ജില്ലയിലെ പാർട്ടിയിൽ മാറിയ സമവാക്യങ്ങളുടെ തുടർച്ചയായും ഇതിനെ കാണുന്നു.

മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സമൂഹമാദ്ധ്യമത്തിലൂടെ പ്രചരിക്കുന്ന പരാതിയിലുള്ളത്. ദളിത് വിഭാഗത്തിൽപ്പെട്ട താൻ സംഘടനയിൽ നേരിടുന്ന നിരവധി പ്രതിസന്ധികളിലൊന്നാണിതെന്നും നിരവധി വനിതാപ്രവർത്തകർ സമാനപ്രശ്നം നേരിടുന്നുണ്ടെന്നും ഈ പരാതിയിലുണ്ട്. വിവേക് നായരെ സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.

'എന്റേതായി പ്രചരിക്കുന്ന കത്തിൽ പറയുന്നത് പോലെ ലൈംഗിക അതിക്രമമൊന്നുമുണ്ടായിട്ടില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ നിയമപരമായി നീങ്ങാനറിയാം'.

- യൂത്ത് കോൺ.

വനിതാ നേതാവ്.

വി​ദ്യാ​ർ​ത്ഥി​നി​യെ​ ​പീ​ഡി​പ്പി​ച്ച​ ​യൂ​ത്ത്
കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​അ​റ​സ്റ്റിൽ

പ​ത്ത​നം​തി​ട്ട​:​ ​നി​യ​മ​ ​വി​ദ്യാ​ർ​ത്ഥി​നി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ക്കു​ക​യും,​ ​വി​വാ​ഹ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത് ​പീ​ഡി​പ്പി​ക്കു​ക​യും​ ​ചെ​യ്തെ​ന്ന​ ​പ​രാ​തി​യി​ൽ​ ​സ​ഹ​പാ​ഠി​യാ​യ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​താ​വി​നെ​ ​അ​റ​സ്റ്റു​ചെ​യ്തു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ആ​റ​ൻ​മു​ള​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കു​മ്പ​ഴ​ ​നാ​ൽ​ക്കാ​ലി​പ്പ​ടി​ ​സോ​മ​വി​ലാ​സ​ത്തി​ൽ​ ​അ​ഭി​ജി​ത്ത് ​സോ​മ​നാ​ണ് ​(26​)​ ​പി​ടി​യി​ലാ​യ​ത്.
സ്വ​കാ​ര്യ​ ​ലോ​ ​കോ​ളേ​ജി​ൽ​ ​നാ​ലാം​ ​സെ​മ​സ്റ്റ​റി​ന് ​പ​ഠി​ക്കു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​നി​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ഇ​വി​ടെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എ​ൽ.​എ​ൽ.​ബി​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​അ​ഭി​ജി​ത്തി​നെ​ ​അ​റ​സ്റ്റു​ ​ചെ​യ്ത​ത്.​പെ​ൺ​കു​ട്ടി​ക്ക് ​ഫീ​സ​ട​യ്ക്കാ​ൻ​ ​വീ​ട്ടി​ൽ​ ​നി​ന്നു​ ​കൊ​ടു​ത്ത​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ര​ണ്ടു​ ​ത​വ​ണ​യാ​യി​ ​ഇ​യാ​ൾ​ ​കൈ​ക്ക​ലാ​ക്കി​യെ​ന്നും​ ​ര​ണ്ടു​ ​ത​വ​ണ​ ​വി​വി​ധ​ ​ലോ​ഡ്ജു​ക​ളി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് ​പ​രാ​തി.​ ​കോ​ഴ​ഞ്ചേ​രി​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ് ​പെ​ൺ​കു​ട്ടി.
പൊ​ലീ​സ് ​പ​റ​യു​ന്ന​ത്:​ ​എ​ട്ടു​ ​മാ​സം​ ​മു​ൻ​പാ​ണ് ​അ​ഭി​ജി​ത്തു​മാ​യി​ ​പെ​ൺ​കു​ട്ടി​ ​പ്ര​ണ​യ​ത്തി​ലാ​യ​ത്.​പെ​ൺ​കു​ട്ടി​യെ​ ​അ​ഭി​ജി​ത്ത് ​ത​ന്റെ​ ​ബു​ള്ള​റ്റി​ൽ​ ​ര​ണ്ടു​ ​ത​വ​ണ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടു​വി​ടാ​ൻ​ ​പോ​യ​പ്പോ​ൾ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ട്ടാ​ര​ക്ക​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ലോ​ഡ്ജി​ൽ​ ​മു​റി​യെ​ടു​ത്ത് ​പീ​ഡി​പ്പി​ച്ചു.​ഫീ​സ് ​കൊ​ടു​ക്കാ​നു​ള്ള​ ​പ​ണ​മാ​ണ് ​പെ​ൺ​കു​ട്ടി​യോ​ട് ​അ​ഭി​ജി​ത്ത് ​വാ​ങ്ങി​യ​ത്.​പ​ണം​ ​തി​രി​കെ​ ​ച്ചോ​ദി​ച്ചി​ട്ടും​ ​ന​ൽ​കി​യി​ല്ല.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ബ്ലോ​ക്ക് ​ചെ​യ്തു.​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​വി​വ​ര​മ​റി​ഞ്ഞ​ ​അ​ഭി​ജി​ത്ത് ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​കോ​ളേ​ജി​ൽ​ ​വ​ന്ന് ​കാ​റി​ൽ​ ​ക​യ​റ്റി​ക്കൊ​ണ്ടു​ ​പോ​യി​ ​ശാ​രീ​രി​ക​മാ​യി​ ​ആ​ക്ര​മി​ച്ച് ​മു​റി​വേ​ൽ​പ്പി​ച്ചെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​തു​ട​ർ​ന്നാ​ണ് ​കൈ​ ​ഞ​ര​മ്പ് ​മു​റി​ച്ച് ​പെ​ൺ​കു​ട്ടി​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​ശ്ര​മി​ച്ച​ത്.
കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​പ​ത്ത​നം​തി​ട്ട​ ​ഡി​വൈ.​എ​സ്.​പി​ ​എ​സ്.​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ആ​റ​ൻ​മു​ള​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​കെ.​ ​മ​നോ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.

ഷാ​ഫി​യോ​ട് ​വി​ശ​ദീ​ക​ര​ണം
തേ​ടി​യെ​ന്ന് ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​ന​ട​ന്ന​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ചി​ന്ത​ൻ​ ​ശി​ബി​ര​ ​ക്യാ​മ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​യ​ർ​ന്ന​ ​വ​ന്ന​ ​വി​വാ​ദ​ത്തി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ഷാ​ഫി​ ​പ​റ​മ്പി​ലി​നോ​ട് ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ്ര​സ്താ​വി​ച്ചു.​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​താ​ൻ​ ​അ​തി​നെ​ ​നി​സ്സാ​ര​വ​ത്ക​രി​ച്ച് ​പ്ര​തി​ക​രി​ച്ചെ​ന്ന​ ​അ​വാ​സ്ത​വ​മാ​യ​ ​വാ​ർ​ത്ത​ ​ദൃ​ശ്യ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ന​ൽ​കി​യ​താ​യി​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​വാ​ർ​ത്ത​യി​ൽ​ ​ഒ​രു​ ​ക​ഴ​മ്പു​മി​ല്ല.

ആ​രോ​പ​ണ​ ​വി​ധേ​യ​നെ​തി​രെ
ന​ട​പ​ടി​യു​ണ്ടാ​വും:സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​/​ ​കൊ​ച്ചി​ ​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ചി​ന്ത​ൻ​ ​ശി​വി​റി​ൽ​ ​ഏ​തെ​ങ്കി​ലും​ ​പെ​ൺ​കു​ട്ടി​ ​അ​പ​മാ​നി​ക്ക​പ്പെ​ട്ട​താ​യി​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ൽ​ ​പൊ​ലീ​സി​ന് ​കൈ​മാ​റു​മെ​ന്നും,​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നെ​തി​രെ​ ​സം​ഘ​ട​നാ​ ​ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും​ .​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
പെ​ൺ​കു​ട്ടി​ക​ളോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റു​ന്ന​വ​ർ​ ​സം​ഘ​ട​ന​യി​ലു​ണ്ടാ​കി​ല്ല.​ ​പ​ങ്കെ​ടു​ത്ത​ ​എ​ല്ലാ​ ​പെ​ൺ​കു​ട്ടി​ക​ളു​മാ​യും​ ​സം​സാ​രി​ക്കാ​ൻ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​ആ​രും​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​ ​പ​രാ​തി​ ​കൊ​ടു​ക്കാ​തി​രി​ക്ക​രു​ത്.​ ​വാ​ക്കു​ ​കൊ​ണ്ടോ,​ ​നോ​ക്കു​ ​കൊ​ണ്ടോ,​ ​പ്ര​വൃ​ത്തി​ ​കൊ​ണ്ടോ​ ​ഏ​തെ​ങ്കി​ലും​ ​പെ​ൺ​കു​ട്ടി​ ​അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പ​രാ​തി​ ​എ​ഴു​തി​ ​വാ​ങ്ങും.​ .​ ​ക്യാ​മ്പി​ന്റെ​ ​അ​ച്ച​ട​ക്ക​ത്തി​ന് ​ചേ​രാ​ത്ത​ ​രീ​തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​തി​നാ​ണ് ​ആ​രോ​പ​ണ​ ​വി​ധേ​യ​നെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നുംസ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

പീ​ഡനപ​രാ​തി
കി​ട്ടി​യി​ട്ടി​ല്ല​ :
ഷാ​ഫി​ ​പ​റ​മ്പിൽ

തൃ​ശൂ​ർ​:​ ​ചി​ന്ത​ൻ​ ​ശി​ബി​ര​ത്തി​നി​ടെ​ ​പീ​ഡ​ന​ശ്ര​മം​ ​ന​ട​ന്ന​താ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ന് ​പ​രാ​തി​ ​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് ​പ്ര​സി​ഡ​ന്റ് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​എ​ൽ.​എ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​നു​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ലും​ ​പീ​ഡ​ന​ ​പ​രാ​മ​ർ​ശ​മി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​എ​ല്ലാം​ ​പ​റ​യേ​ണ്ട​ത് ​പെ​ൺ​കു​ട്ടി​യാ​ണെ​ന്നും​ ​ഷാ​ഫി​ ​വ്യ​ക്ത​മാ​ക്കി.​ ​പീ​ഡ​ന​ശ്ര​മ​ത്തെ​ക്കു​റി​ച്ച് ​പ​രാ​തി​ ​ഉ​യ​ർ​ന്നി​ട്ടും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​അ​തു​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ശ്ര​മി​ച്ച​താ​യി​ ​വ്യാ​പ​ക​ ​ആ​ക്ഷേ​പം​ ​ഉ​യ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​വി​ശ​ദീ​ക​ര​ണ​വു​മാ​യി​ ​എ​ത്തി​യ​ത്.​ ​പെ​ൺ​കു​ട്ടി​ ​അ​ച്ച​ട​ക്ക​ലം​ഘ​ന​ ​പ​രാ​തി​യാ​ണ് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​പീ​ഡ​ന​ ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ക്കാം.