തിരുവനന്തപുരം:ഇടവ ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു.ഞാറ്റുവേല ചന്തയും കർഷക സഭയും പഞ്ചായത്ത് പ്രസിഡന്റ് ബാലിക് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ശുഭ ആർ. എസ് കുമാർ,കൃഷി ഓഫീസർ സോണിയ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹർഷാദ് സാബു,ബിന്ദു,സുനിത എസ്.ബാബു,പഞ്ചായത്തംഗങ്ങളായ പുത്തലിഭായ്,നസീഫ്,ജെസി.ബി,ശ്രീദേവി,സിമിലിയ എന്നിവർ പങ്കെടുത്തു.കാർഷിക സർവ്വകലാശാലയിലെ വിദഗ്ദർ സംയോജിത കീടരോഗ നിയന്ത്രണത്തെക്കുറിച്ച് ക്ളാസെടുത്തു.ഞാറ്റുവേല ചന്തയിൽ തെങ്ങിൻതൈകൾ,ഒട്ടുമാവ്,കുടംപുളി,മാംഗോസ്റ്റിൻ,ജീവാണുവളങ്ങൾ എന്നിവയുടെ വിൽപ്പനയും നടത്തി.