
തിരുവനന്തപുരം: മാറ്റിവച്ച കോൺഗ്രസ് ചിന്തൻശിബിരം ജൂലായ് 23,24 തീയതികളിൽ കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിൻ കോർട്ട് യാർഡിൽ (ലീഡർ കെ.കരുണാകരൻ നഗർ) നടക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.ദേശീയ നേതാക്കളടക്കം കോൺഗ്രസിന്റെ മുഴുവൻ സംസ്ഥാന നേതാക്കളും പങ്കെടുക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ പ്രവർത്തന സജ്ജമാക്കുന്നതിനായി ഒരു കലണ്ടർ തയ്യാറാക്കും.സംഘടനാ സംവിധാനം ശക്തിപ്പെടുത്തൽ പാർട്ടിയുടെ കാലാനുസൃതവും സമൂലവുമായ നവീകരണം എന്നിവയാണ് ലക്ഷ്യം .പാർട്ടി ഫോറങ്ങളിൽ ദളിത്,പിന്നാക്ക,ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾ,വനിതകൾ,യുവാക്കൾ എന്നിവർക്ക് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകതയും ചർച്ചയാകും.