saji

തിരുവനന്തപുരം: രാജി വച്ച സജി ചെറിയാൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മൂന്ന് മന്ത്രിമാർക്കായി വിഭജിച്ചു നൽകി.

ഫിഷറീസ്, ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് സർവകലാശാല എന്നിവ കായിക, വഖഫ് മന്ത്രി വി. അബ്ദുറഹ്മാന് നൽകി. സാംസ്കാരികം, ചലച്ചിത്ര വികസന കോർപ്പറേഷൻ, ചലച്ചിത്ര അക്കാഡമി, കേരള സ്റ്റേറ്റ് കൾച്ചറൽ ആക്ടിവിസ്റ്റ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ സഹകരണ, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവനും,. യുവജനകാര്യ വകുപ്പ്

ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമാണ് നൽകിയത്.സജി ചെറിയാന് പകരം പുതിയ മന്ത്രി തൽക്കാലം വേണ്ടെന്ന് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായിരുന്നു.