p

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ജപ്പാനിലേക്കുള്ള റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്താൻ ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി പ്രതിനിധികൾ വഴുതക്കാട് നോർക്ക റൂട്ട്സ് ആസ്ഥാനം സന്ദർശിച്ചു.പ്രോഗ്രാം കോ - ഓർഡിനേറ്റർ സുചിയാ യസൂക്കോ, അഡമിനിസ്‌ട്രേഷൻ കം പ്രോജക്ട് ഓഫീസർ ജോൻഡാ റബ എന്നിവരാണ് ജാപ്പനീസ് ഭാഷാ പഠന ചർച്ചകൾക്കായി എത്തിയത്. ലോകരാജ്യങ്ങളിലെ വിദഗ്ദ്ധ തൊഴിലാളികളെ ആകർഷിക്കാൻ ജപ്പാൻ സർക്കാർ ആവിഷ്‌കരിച്ച സ്‌പെസിഫൈഡ് സ്‌കിൽഡ് വർക്കേഴ്സ് പദ്ധതിയിൽ കേരളത്തിന്റെ നോഡൽ ഏജൻസിയായി നോർക്ക റൂട്ട്സിനെ വിദേശമന്ത്രാലയം തെരഞ്ഞെടുത്തിട്ടുണ്ട്.