kfon

തിരുവനന്തപുരം:കെ.ഫോൺ നിലവിൽ വരുന്നതോടെ സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കുന്നവരുടെ പട്ടിക അതത് നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾ തീരുമാനിക്കും.

ആദ്യഘട്ടത്തിൽ ഒരു നിയോജകമണ്ഡലത്തിൽ നൂറ് പേരെയാണ് തിരഞ്ഞെടുക്കുക. തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റികളായിരിക്കും പട്ടികയ്ക്ക് അന്തിമ രൂപം നൽകുക.ഇതുസംബന്ധിച്ച സർക്കാർ നിർദ്ദേശം പുറത്തിറങ്ങിയിട്ടില്ല. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെയാണ് പരിഗണിക്കുക. അവരുടെ വിദ്യാഭ്യാസ,തൊഴിൽ ആവശ്യങ്ങളും പരിഗണിക്കും.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേത്യത്വം നൽകുന്ന കൺസോഷ്യത്തിനാണ് നടത്തിപ്പിനുള്ള കരാർ . റെയിൽടെൽ, എൽ.എസ്‌.കേബിൾ, എസ്.ആർ.ഐ.റ്റി.എന്നീ കമ്പനികളും കൺസോഷ്യത്തിലുണ്ട്. 1516.76 കോടിയാണ് പദ്ധതിക്കു വേണ്ടി സർക്കാർ ചെലവഴിക്കുന്നത്.