
തിരുവനന്തപുരം: കേരളസർവകലാശാല 11 ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 ന് മുൻപായി ഓഫ്ലൈനായി അപേക്ഷിക്കണം.
പാർട്ട് മൂന്ന് സെപ്തംബർ 2021 സെഷൻ ബി.എ ഡിഗ്രി ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, അറബിക് വിഷയങ്ങളുടെ (മെയിൻ & സബ്സിഡിയറി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 18 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.ടെക് (2008 സ്കീം) സപ്ലിമെന്ററി ആൻഡ് മേഴ്സിചാൻസ് പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 19 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.ടെക്, ഡിസംബർ 2021 (2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 08607 - ട്രാൻസ്പോർട്ടേഷൻ ലാബ്, 08608 - കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ ആൻഡ് ഡ്രാഫ്റ്റിംഗ് ലാബ് വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
അഞ്ചാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 (2008 സ്കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ 08507 - പ്രാക്ടിക്കൽ സർമേയിംഗ് II, 08508 - കോൺക്രീറ്റ് ലാബ് വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 13 ന് തിരുവന്തപുരം കോളേജ് ഒഫ് എൻജിനിയറിഗിൽ നടത്തും.
ബക്രീദ് പ്രമാണിച്ച് 9, 10 തീയതികളിൽ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമ്പർക്ക ക്ലാസുകൾ ഉണ്ടായിരിക്കില്ല.
കേരളസർവകലാശാല ലൈബ്രറിയിൽ നിന്നും ആഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന പുസ്തകങ്ങൾക്ക് ഓവർഡ്യൂ ചാർജസ്, ആദ്യത്തെ ഒരു മാസത്തേക്ക് ദിവസം 2 രൂപ നിരക്കിലും രണ്ടാമത്തെ മാസം 4 രൂപ നിരക്കിലും മൂന്നാമത്തെ മാസം 5 രൂപ നിരക്കിലും വർദ്ധിപ്പിച്ചു. ഉപഭോക്താക്കൾക്ക് Book Titile, Membership Number, Accession Number, Due date വിവരങ്ങൾ നൽകി kulbookrenewal@gmail.com മെയിൽ ഐ.ഡി. വഴി പുതുക്കാം.
എം.ബി.എ, എം.സി.എ ഫലം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ എം.ബി.എ മൂന്നാം ട്രൈമെസ്റ്ററിന്റെയും(ഫുൾ ടൈം, പാർട്ട് ടൈം), എം.സി.എ മൂന്നാം സെമസ്റ്ററിന്റെയും സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ.
മെഡിക്കൽ പി.ജി: സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ നൽകാം
തിരുവനന്തപുരം: പി.ജി മെഡിക്കൽ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. സംവരണ ആനുകൂല്യം ലഭിക്കേണ്ടവർ ഇതിനുള്ള സർട്ടിഫിക്കറ്റുകൾ റവന്യൂ അധികൃതരിൽ നിന്ന് മുൻകൂറായി വാങ്ങണം. ഡിജിലോക്കർ വഴി നൽകുന്ന സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അപേക്ഷാ വേളയിൽ അപേക്ഷകന്റെ ഡിജിലോക്കർ അക്കൗണ്ടിൽ നിന്ന് നേരിട്ട് ഓൺലൈൻ അപേക്ഷയുമായി ബന്ധിപ്പിക്കാം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300